Post Category
ചക്കിട്ടപ്പാറയിലെ ഭൂമി ഉപയോഗപ്പെടുത്തല്‍: യോഗം ചേര്‍ന്നു
പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചക്കിട്ടപ്പാറയിലെ ഭൂമി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. അഞ്ചേക്കര്‍ ഭൂമിയില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്ന സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.
യോഗത്തില്‍ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ എം ശ്രീജിത്ത്, ടി പി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രതിനിധി സുരേന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ പി ഷാജി, ഡോ. മേരി ജ്യോതി വില്‍സണ്‍, എസ്എസ്‌കെ പ്രോജക്ട് ഓഫീസര്‍ ഡോ. അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments