Skip to main content

സപ്ലൈകോയുടെ സ്പെഷ്യൽ ഓണക്കിറ്റുകൾ വിപണിയിൽ

 ഓണാഘോഷങ്ങൾക്കായി സപ്ലൈകോ ഒരുക്കിയ ആകർഷകമായ ഓണക്കിറ്റുകൾ വിപണിയിൽ എത്തി. ‘സമൃദ്ധി ഓണക്കിറ്റ്’, ‘മിനി സമൃദ്ധി കിറ്റ്’, ‘ശബരി സിഗ്നേച്ചർ കിറ്റ്’ എന്നിങ്ങനെയാണ് ഈ വർഷത്തെ ഓണത്തിനായുള്ള പ്രത്യേക കിറ്റുകൾ.

ഓണാഘോഷങ്ങൾക്ക് അനുയോജ്യമായ 18 ഉത്പന്നങ്ങളാണ് സമൃദ്ധി കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റിന്റെ പരമാവധി വിൽപന വില 1225 രൂപയാണെങ്കിലും, സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണപദ്ധതിയുടെ ഭാഗമായി ഇത് 1000 രൂപയ്ക്ക് ലഭ്യമാണ്.

പത്ത് ഉത്പന്നങ്ങളടങ്ങിയ മിനി സമൃദ്ധി കിറ്റിന്റെ പരമാവധി വിൽപന വില 625 രൂപയാണ്. ഓണപദ്ധതിയിലൂടെ ഇത് 500 രൂപയ്ക്ക് വാങ്ങാം.

ഉയർന്ന ഗുണമേന്മയുള്ള മസാലകളും പായസക്കൂട്ടുകളും ഉൾപ്പെടുത്തിയാണ്  ഒമ്പത് ഉത്പന്നങ്ങളടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. 305 രൂപ വിലയുള്ള കിറ്റ് ഉപഭോക്താക്കൾക്ക് 229 രൂപയ്ക്ക് ലഭ്യമാണ്.

 ജൂലൈ 31-ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് മണിവരെ ഹാപ്പി അവേഴ്സ് സമയത്ത് തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് നിലവിലുള്ള വിലക്കുറവിനേക്കാൾ പത്ത് ശതമാനം വിലക്കുറവിൽ ലഭ്യമാണ്.  ഈ കിറ്റുകൾ സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

date