*ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രിയിൽ പുതിയ കെട്ടിടസമുച്ചയങ്ങൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും*
കൊരട്ടി ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ പുതിയ ഐ.പി കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുന്നു. പുതുതായി നിർമിച്ച ഐ.പി. കെട്ടിടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെ റീജ്യണൽ ട്രെയിനിംഗ് സെന്റർ ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 4.30ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.
ആശുപത്രി വളപ്പിൽ 17 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയത്തിൽ ഡോക്ടർമാർക്കുള്ള പരിശോധന മുറികൾ, നഴ്‌സിങ് സ്‌റ്റേഷൻ, മിനി ഓപ്പറേഷൻ തിയേറ്റർ, ലാബ്, മിനി തീയറ്റർ, കോൺഫറൻസ് ഹാൾ, അടുക്കള, ഭക്ഷണ മുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് വഴി ആശുപത്രി കോമ്പൗണ്ടിൽ തന്നെയാണ് ഹ്യൂമൻ റിസോഴ്‌സ് ട്രെയിനിംഗ് സെന്റർ നിർമിച്ചിരിക്കുന്നത്. മധ്യമേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിനുള്ള കേന്ദ്രമാണ് ഇത്. 118 ഏക്കറോളം വിസ്തീർണ്ണമുള്ള ആശുപത്രി ഭൂമിയിൽ നിന്നും പത്ത് ഏക്കർ സ്ഥലം പ്രത്യേകം തിരിച്ച് 2.5 കോടി രൂപ ചെലവിലാണ് ട്രെയിംഗ് സെന്റർ നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം, അക്കോമഡേഷൻ ബ്ലോക്കും ഒരുക്കിയിട്ടുണ്ട്
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം. പി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments