Skip to main content

ബി.എസ്സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്കും സേ പരീക്ഷ എഴുതി വിജയിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഉടൻ കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9567463159, 7293554722

date