Skip to main content

തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍  മാര്‍ഗങ്ങള്‍ സ്വീകരിക്കും: മന്ത്രി കെ കെ ശൈലജ

 

 

കൊച്ചി: തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ. കടല്‍ക്ഷോഭം അവസാനിച്ചാലും തുടര്‍ന്നുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ മാര്‍ഗം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

 

ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 369 വീടുകള്‍ ഭാഗികമായും നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് പല പ്രദേശത്തെയും സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിയൊഴുകുന്ന സ്ഥിതിയിലാണ്. കാനകള്‍ വൃത്തിയാക്കേണ്ടതുണ്ട്.  കടല്‍ക്ഷോഭം അവസാനിച്ചാലും ഭരണകൂടം നേരിടുന്ന വെല്ലുവിളികള്‍ ഇവയാണ്. പകര്‍ച്ചവ്യാധികളെ തടയാന്‍ ഉള്ള എല്ലാ നടപടികളും എടുക്കുന്നുണ്ട്. കടല്‍ക്ഷോഭം അവസാനിച്ചാലുടനെ കാ\കള്‍ വൃത്തിയാക്കാനും തീരപ്രദേശത്ത് ക്‌ളോറിനേഷന്‍ നടത്താനും അണുവിമുക്തമാക്കാ\ുമുള്ള \ടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഫിഷറീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ്  അണുബാധ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുക. ഇതിനായി  ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും ഉള്‍പ്പെടെയുള്ള ഒരു ടീം രൂപീകരിക്കും.  തീരപ്രദേശത്തെ വെള്ളം പരിശോധിക്കാനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാവിഭാഗം കൈക്കൊള്ളും. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ജനങ്ങളിലുള്ള ഭീതി അകറ്റാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും ആരംഭിക്കും.  കൗണ്‍സിലിങും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും തീരപ്രദേശത്തെ കടല്‍ക്ഷോഭത്തിന് ഇരകളായവര്‍ക്ക്  നല്‍കുന്നതാണ്.

 

കടല്‍ക്ഷോഭത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പുരോഗമിക്കുന്നു. വിവിധ വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും \ാവികസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

 

ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകളില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധനയാനങ്ങളോ  ജോലി ചെയ്യുന്ന തൊഴിലാളികളെയോ കാണാതായതായി റിപ്പോര്‍ട്ടുകളില്ല. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത മത്സ്യബന്ധനയാനങ്ങളുമുണ്ട്.  ജില്ലയില്‍ നിന്ന്  കടലില്‍ പോയ 115 ബോട്ടുകള്‍  തിരിച്ചുവന്നിട്ടില്ല.  600 ലേറെ ആളുകള്‍ ഈ ബോട്ടുകളിലായി ഉണ്ടെന്നാണ് കണക്ക്.  ഈ യാനങ്ങളെല്ലാം തന്നെ മുന്നറിയിപ്പ് ലഭിക്കുന്നതിനുമുമ്പ് മത്സ്യബന്ധനത്തിനായി പോയവരാണ്. 

 

കടല്‍ക്ഷോഭത്തെ നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പ് കിട്ടിയ ഉടനെ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്.  മുന്നറിയിപ്പ് കിട്ടിയ ഉടന്‍ ജില്ലാ കളക്ടര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളും കടല്‍ക്ഷോഭം നേരിടാനുള്ള നടപടികളെടുത്തിരുന്നു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ജില്ലാഭരണകൂടം കൃത്യമായ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാരും മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടില്ല. യാനങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്ന തടയാനായി ഹാര്‍ബറുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടല്‍ക്ഷോഭത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു മത്സ്യബന്ധനത്തിനായി പോയ യാനങ്ങളേയും തൊഴിലാളികളെയും തിരിച്ചു കരയില്‍ എത്തിക്കാന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന സര്‍ക്കാരും വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച്  കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ അറുന്നൂറിലേറെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.

 

 

ജില്ലയില്‍ ആരംഭിച്ച ക്യാമ്പുകളില്‍ ശുദ്ധീകരിച്ച ജലവും പുതപ്പും സൗജന്യഭക്ഷണവും ചികിത്സാ സൗകര്യവും \ല്‍കുന്നുണ്ട്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് 2 മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കും. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ അഞ്ചുപേര്‍ ജനറല്‍ ആശുപത്രിയിലും ഒരാള്‍ ഫോര്‍ട്ടുകൊച്ചി ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. ക്യാമ്പുകളിലും തീരപ്രദേശങ്ങളിലും പോലീസ് പട്രോളിംഗും സജ്ജീകരിച്ചിട്ടുണ്ട്.

 

 

ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, സബ്കളക്ടര്‍ ഇമ്പശേഖര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍, ഡപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ഷീലാദേവി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, പോലീസുദേ്യാഗസ്ഥര്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

date