Skip to main content

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പദ്ധതികള്‍:  മന്ത്രി കെ കെ ശൈലജ

 

 

കൊച്ചി: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ പറഞ്ഞു.  ലോക ഭിന്നശേഷി ദിനത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍  സാമൂഹ്യനീതി വകുപ്പും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അതിജീവനം സംസ്ഥാനതല പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

 

ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിനും പരിശീലനത്തിനുമായി അനുയാത്ര എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ജനിച്ചുവീഴുന്ന കുട്ടിയുടെ  പരിശോധന മുതല്‍ ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം വരെ ഉള്‍പ്പെടുന്ന വിവിധ പദ്ധതികളാണ് അനുയാത്ര യിലുള്ളത്. കുട്ടികളിലെ വൈകല്യം നേരത്തെ മനസ്സിലാക്കാനായി ഇടപെടല്‍ കേന്ദ്രങ്ങള്‍ (early intervention centre)  രൂപീകരിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവരെ പരിശോധിച്ചു കണ്ടെത്താനും പരിശീലിപ്പിക്കാനുമായി മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 6 വികസന യൂണിറ്റുകള്‍ ബ്ലോക്കുകള്‍ക്ക് ഒന്ന്  എന്ന നിലയിലാണ് മൊബൈല്‍ യൂണിറ്റുകളെ വിന്യസിച്ചിരിക്കുന്നത്. {ഗാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് സഹായകരമായ ഒരു പദ്ധതിയാണിത.് എറണാകുളം ജില്ലയില്‍ രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ ആണുള്ളതെന്നും മന്ത്രി പറഞ്ഞു. 

 

കൊച്ചി നഗരം മെട്രോ നഗരമായി എങ്കിലും ഭിന്നശേഷി സൗഹൃദ നഗരം ആകാന്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. 

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.  അഞ്ജു ശശിയുടെ കവിതാസമാഹാരം മന്ത്രി കെ കെ ശൈലജ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശസനലിനു \ല്‍കി പ്രകാശനം ചെയ്തു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും സംഭാവന സംഭാവനനല്കിയ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരെയും വ്യക്തികളെയും ചടങ്ങില്‍ അനുമോദിച്ചു.

 

ജില്ലയിലെ വിവിധ താലൂക്കുകളില്‍ \ിന്നുള്ള ഭിന്നശേഷിക്കാര്‍ക്ക്  എംപ്ലോയ്‌മെന്റ് ക്യാമ്പ് രെജിസ്‌ട്രേഷന്‍,  തൊഴില്‍ മേള തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. എംപ്ലോയ്‌മെന്റ് ക്യാമ്പ് രജിസ്‌ട്രേഷനിലൂടൈ 282 പേര്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്തു. 11 കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്ത് ഭിന്നശേഷിക്കാരായ ഉദേ്യാഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു. 72 ഒഴിവുകളില#ായി 109 ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.  17 വിപണനമേള സ്‌റ്റോളുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ മുത്തലിബാണ് അതിജീവനം പരിപാടി ഉദ്ഘാടനം ചെയ്തത്. 

 

മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജു ഡേവിഡ്, ഡിവിഷനല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം എന്‍ പ്രഭാകരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍സ്  തുടങ്ങിയവര്‍ സംസാരിച്ചു.

date