Skip to main content

ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചുപേരെ രക്ഷിച്ചു

ആലപ്പുഴ ജില്ലയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കാണാതായ അഞ്ചു പേരെ രക്ഷിച്ചു. ഇവരെ കോസ്റ്റ് ഗാര്‍ഡിന്റെ  അഭിനവ് എന്ന കപ്പലില്‍ ബേപ്പൂരിലേക്ക് എത്തിക്കും. രണ്ടരയോടെ ഇവര്‍ ബേപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷ. കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം ജില്ലാ കളക്ടര്‍ ടി.വി. അനുപമയെ അറിയിച്ചു. നവംബര്‍ 29 ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയ സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെട്ടികാട്, ഷാജി (ഇഗ്‌നേഷ്യസ്) തുമ്പോളി, ജോസഫ് ചെട്ടിക്കാട് എന്നിവരാണ് കപ്പലിലുള്ളത്. ചാവക്കാടിന്  300 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ഇവരെ കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം. ഇവരെ കോഴിക്കോട്ടു നിന്ന് ആലപ്പുഴയിലെത്തിക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കിയതായി കളക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5158/17

date