Skip to main content

സ്‌കോള്‍ കേരള: അനുമോദന യോഗം

സ്‌കോള്‍ കേരള മുഖേനയുളള വിവിധ കോഴ്‌സുകളില്‍ 2016 -17 അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ  അനുമോദിക്കും.  ഡിസംബര്‍ ആറിന് രാവിലെ 11ന് തൈക്കാട് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേരുന്ന യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.  പൊതു വിദ്യാഭ്യാസ  സെക്രട്ടറി എ. ഷാജഹാന്‍ അധ്യക്ഷനാകും.

സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കണ്ടറി കോഴ്‌സിന് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പഠന കേന്ദ്രമായി തെരഞ്ഞെടുത്ത് പഠിച്ച എന്‍.ഷാഫില്‍ മാഹീന്‍ 2017 വര്‍ഷത്തെ സംസ്ഥാന എന്‍ജിനീയറിംഗ് പൊതുപ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.  2017 മാര്‍ച്ചിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 94 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ+ കരസ്ഥമാക്കിയിരുന്നു.  സ്‌കോള്‍ കേരള നടത്തുന്ന, പി.എസ്.സി അംഗീകാരമുളള ഡി.സി.എ കോഴ്‌സിന്റെ 2017 വര്‍ഷം നടന്ന രണ്ടാം ബാച്ച് പരീക്ഷയില്‍ യഥാക്രമം ഒന്നു മുതല്‍ മൂന്ന് വരെ റാങ്ക് നേടിയ റാഷീദ്.എം, ഷബ്‌ന പി.ടി, ഹിബ ഫാസ്മിന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.

പി.എന്‍.എക്‌സ്.5160/17

date