Skip to main content

ദേശീയ ആരോഗ്യ ദൗത്യം : ജില്ലയില്‍ വിവിധ ഒഴിവുകള്‍

    ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴില്‍  താഴെ കൊടുക്കുന്ന തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കാടിക്കാഴ്ച നടത്തും. 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  : ബി.എസ്.സി ക്ലിനിക്കല്‍ സൈക്കോളജിയും മൂന്ന്  വര്‍ഷത്തില്‍കുറയാത്ത പ്രവൃത്തിപരിചയവും  ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.  19,240 രുപ പ്രതിമാസം ശമ്പളം ലഭിക്കും. മൂന്ന് ഒഴിവുണ്ട്.  (മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റ് റ്റ് - രണ്ട്) , (ഡി.ഇ.ഐ.സി-ഒന്ന്)
സ്പെഷല്‍ എജുക്കേറ്റര്‍  : ബിരുദവും ഡിഗ്രിയും സ്പെഷല്‍ എജുക്കേഷനില്‍ ബി എഡുമാണ് യോഗ്യത.  ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ശമ്പളം :  പ്രതിമാസം 16,180 രുപ.മൂന്ന് ഒഴിവുണ്ട്. (മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റ്-രണ്ട് ), (അട്ടപ്പാടി-ഒന്ന് )
ഡെവലമെന്‍റല്‍ തെറാപ്പിസ്റ്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്‍റില്‍ പി ജി ഡിപ്ലൊമ/ഡിപ്ലൊമയുമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.ശമ്പളം :  പ്രതിമാസം 16,180 രുപ. നാല് ഒഴിവുണ്ട്.  (മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂനിറ്റ്-രണ്ട് ), (അട്ടപ്പാടി-രണ്ട് ).
ഓഡിയോമെട്രിക്ക് അസിസ്റ്റന്‍റ്:  ഡിപ്ലൊമ ഇന്‍ ഹിയറിങ്ങ് ലാങ്ഗ്വജ് ആന്‍ഡ്   സ്പീച്ച്.(ഡി.എച്ച്.എല്‍.എസ്), ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസം   12,000 രുപ. ഒഴിവ്: ഒന്ന് .
സ്റ്റാഫ് നേഴ്സ് : ജി.എന്‍.എം/ബി.എസ്.സി നേഴ്സിങ്ങിനോടൊപ്പം ബി.സി.സി.പി.എന്‍   കോഴ്സും കേരളാ നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ്  യോഗ്യത. പ്രതിമാസ13900 രൂപ  ശമ്പളം ലഭിക്കും. 
ഫിസിയോ തെറാപ്പിസ്റ്റ് : ഫിസിയോ തെറാപ്പിയില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസം 16,800 രുപ ശമ്പളം ലഭിക്കും.  
     എല്ലാ തസ്തികകള്‍ക്കും 2017 ഏപ്രില്‍ ഒന്നിന് 40 വയസില്‍ താഴെയാണ് പ്രായപരിധി.    താത്പര്യമുള്ളവര്‍ വയസ്സ്,  യോഗ്യത, പ്രവൃത്തി പരിചയം , രജിസ്ട്രേഷന്‍ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ആശുപത്രിയിലെ എന്‍.എച്ച്.എം.(ആരോഗ്യകേരളം) പ്രോഗ്രാം മാനെജരുടെ കാര്യാലയത്തില്‍ 
കൂടിക്കാഴ്ചയ്ക്ക് എത്തണം. സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകള്‍ക്ക് ഡിസംബര്‍ അഞ്ച് രാവിലെ 10നും മറ്റ് തസ്തികകള്‍ക്ക് ഡിസംബര്‍ ആറിന് രാവിലെ  10നുമാണ് കൂടിക്കാഴ്ച.  കൂടുതല്‍ വിവരങ്ങള്‍ മൃീഴ്യമസലൃമഹമാ.ഴീ്.ശിലും 0491- 2504695 നമ്പറിലും ലഭിക്കും. 

date