Post Category
കൈത്തറി ചിത്രരചന മത്സരം; വിജയികളെ പ്രഖ്യാപിച്ചു
കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും കൊല്ലം ടൗണ്‍ യു പി എസില്‍ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എച്ച് എസ് വിഭാഗത്തില്‍ കൊട്ടാരക്കര സര്‍ക്കാര്‍ എച്ച്എസ്എസ് ആന്‍ഡ് വി എച്ച് എസിലെ എ.ആര്‍ അദ്വൈത ഒന്നാം സ്ഥാനവും കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് വി.എച്ച്.എസ്.എസിലെ എസ്. ശ്രേയദത്ത് രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ പട്ടത്താനം സര്‍ക്കാര്‍ എസ്.എന്‍.ഡി.പി യു.പി എസിലെ വി.സാവന്‍ സുഗുണന്‍, ചെറുപുഷ്പം സെന്‍ട്രല്‍ സ്‌കൂളിലെ ഇ.അതിഥി ദേവി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്‍ പി വിഭാഗത്തില്‍ മയ്യനാട് ശാസ്താംകോവില്‍ ജി എം എല്‍ പി എസിലെ വി.എസ് ഇഷാന്‍ ഒന്നാം സ്ഥാനവും കിഴവൂര്‍ എസ്.എന്‍ പബ്ലിക് സ്‌കൂളിലെ ഹൃദ്യരാജ് രണ്ടാം സ്ഥാനവും നേടി.
date
- Log in to post comments