Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന് ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം/ ബിരുദാനന്തരബിരുദം. പ്രായപരിധി: 2025 ഒക്ടോബര്‍ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 31ന് രാവിലെ 11ന് ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in, ഫോണ്‍: 0474 2082261.
date
- Log in to post comments