Skip to main content

കൂട് മത്സ്യകൃഷി പരിശീലനം 6,7,8 തീയതികളില്‍ പെരിനാട്  ഗ്രാമപഞ്ചായത്ത് ഹാളില്‍

സമുദ്ര മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര അനിമല്‍ ഹസ്ബന്ററി ഡയറിയിംഗ് & ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ്, ഐ.സി.എ.ആര്‍, സി.എം.എഫ്.ആര്‍.ഐ റിസര്‍ച്ച് സൈന്റര്‍ വിഴിഞ്ഞം എന്നിവ സംയുക്തമായി സങ്കടിപ്പിക്കുന്ന കൂട് മത്സ്യ കൃഷി സംബന്ധിച്ച ത്രി-ദിന പരിശീലന പരിപാടി ഡിസംബര്‍ ആറ് മുതല്‍ എട്ടു വരെ കൊല്ലം പെരിനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.  കേരള ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത 50 ഓളം മത്സ്യ തൊഴിലാളികള്‍/മത്സ്യ കര്‍ഷകര്‍ ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. കൂട് മത്സ്യകൃഷിയെ കുറിച്ചുളള സാങ്കേതിക വിദ്യകള്‍ മത്സ്യ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി വരും വര്‍ഷങ്ങളിലും മത്സ്യ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.

പി.എന്‍.എക്‌സ്.5174/17

date