Skip to main content

കുട്ടികളുടെ അവകാശസംരക്ഷണത്തിന് വാര്‍ഷിക പദ്ധതി

കാക്കനാട്: കുട്ടികളുടെ അവകാശങ്ങളും സംരക്ഷണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പിലെ ജില്ല ശിശു സംരക്ഷണ യൂണിറ്റ് തയാറെടുക്കുന്നു. കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പരിഗണന നല്‍കേണ്ട വിഷയങ്ങള്‍, അതിന്റെ പ്രയോജനം, നടപ്പാക്കേണ്ട രീതി, പങ്കാളിത്തം എന്നിവ ഉള്‍ക്കൊള്ളിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോ താത്പര്യമുള്ളതോ ആയ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. നിര്‍ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2609177 എന്ന നമ്പറിലോ dcpuernakulam@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടുക. 

date