Skip to main content

സായുധ സേന പതാക ദിനാചരണം

കാക്കനാട്: ഈ വര്‍ഷത്തെ സായുധ സേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണോദ്ഘാടനവും ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പതാക ദിനാചരണം ഉദ്ഘാടനവും ആദ്യ പതാക സ്വീകരിക്കലും അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിക്കും.രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സേനാനികളുടെ വീരസ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കും. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷത വഹിക്കും. ജില്ല സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് സജീവന്‍ ടി.എ., ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ എം.ഒ. ഡാനിയേല്‍, എന്‍എക്‌സ് സിസി ജില്ല പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍, കേരള എക്‌സ് സര്‍വീസ് ലീഗ് ജില്ല പ്രസിഡന്റ് ക്യാപ്റ്റന്‍ ടി.ടി. തോമസ്, സൈനിക ക്ഷേമ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് ഷിബു ടി.കെ തുടങ്ങിയവര്‍ പങ്കെടുക്കും. 

date