ലൈഫ് മസ്റ്ററിംഗ് നടത്തണം
തിരുവനന്തപുരം ജില്ലയിലെ വിവിധ ട്രഷറികളില്‍ നിന്നും ട്രഷറി അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മണിയോര്‍ഡര്‍ എന്നിവ മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 31 ന് മുമ്പ് ലൈഫ് മസ്റ്ററിംഗ് നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍ ബുക്കും, ഫോട്ടോ ഉള്‍പ്പെടുത്തിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി കേരളത്തിലെ ഏത് ട്രഷറിയിലും നേരിട്ടെത്തി ലൈഫ് മസ്റ്ററിംഗ് നടത്താം. നേരിട്ട് വരാന്‍ കഴിയാത്തവര്‍ ചട്ടപ്രകാരമുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മസ്റ്ററിംഗിനായി വരുമ്പോള്‍ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ കൂടി നല്‍കണം.
കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ജീവന്‍ പ്രമാണ്‍ വഴി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യവും ട്രഷറികളിലുണ്ട്. അക്ഷയ സെന്ററുകളിലും മറ്റ് സംസ്ഥാനങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അംഗീകരിച്ച കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത ഗവണ്‍മെന്റ് ഓഫീസുകളിലും ബാങ്കുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്.
പി.എന്‍.എക്‌സ്.5181/17
- Log in to post comments