Skip to main content

എയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരും

പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവര്‍ക്കായി എയര്‍ഫോഴ്‌സ് ഇന്നും (ഡിസംബര്‍5) തിരച്ചില്‍ തുടരും. ഇന്നലെ മത്‌സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററുകള്‍ തിരച്ചില്‍ നടത്തിയിരുന്നു. 

കൊച്ചിയില്‍ നേവിയുടെ കപ്പലിലെത്തിച്ച തിരുവനന്തപുരം സ്വദേശികളില്‍ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരെ വീടുകളിലേക്കയച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്‌സയിലായിരുന്ന ഒന്‍പത് പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ (ഡിസംബര്‍5) തിരുവനന്തപുരം കളക്ടറേറ്റില്‍ നടക്കും. 

പി.എന്‍.എക്‌സ്.5187/17

date