Skip to main content

ഭരണപരിഷ്‌കാര കമ്മീഷന്‍ കേഴ്‌വിക്കൂട്ടം ഇന്ന് (ഡിസംബര്‍ 5)

ഭരണ പരിഷ്‌കാര കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നതിന്റെ ഭാഗമായി സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം സംബന്ധിച്ച വിഷയത്തില്‍ ഇന്ന് (ഡിസംബര്‍ 5) 'കേഴ്‌വിക്കൂട്ടം' നടത്തും. രാവിലെ 10ന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പ്യ ഓഡിറ്റോറിയത്തിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സിറ്റിംഗ്. 

പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിഷയം സംബന്ധിച്ച് താത്പര്യമുള്ള സംഘടനകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ടും എഴുതിയും നല്‍കാം.

പി.എന്‍.എക്‌സ്.5188/17

date