Skip to main content

ലോക മണ്ണ് ദിനാചരണം ഇന്ന് (ഡിസംബര്‍ അഞ്ച്) 

ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ അഞ്ച്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ 'മണ്ണിനെയറിയാം മൊബൈലിലൂടെ' മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും തപാല്‍ സ്റ്റാമ്പ് പ്രകാശനവും കെ. മുരളീധരന്‍ എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്തുതല മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ടുകളുടെ പ്രകാശനം ഡോ. ശശി തരൂര്‍ എം.പി നിര്‍വഹിക്കും. ഉപന്യാസ, ചിത്രരചനാ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മേയര്‍ വി.കെ. പ്രശാന്ത് നല്‍കും.

മുഖ്യപ്രഭാഷണവും ഏഴുജില്ലകളുടെ പഞ്ചായത്ത്തല നീര്‍ത്തട ഭൂപട പ്രകാശനവും ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ. ടി.എന്‍. സീമ നിര്‍വഹിക്കും. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം മണ്ണ് ദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, നബാര്‍ഡ് സി.ജി.എം ആര്‍. സുന്ദര്‍, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 12.30 മുതല്‍ സെമിനാര്‍ നടക്കും. ഉച്ചക്ക് 2.30നുശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി മത്‌സരവും നടക്കും.

പി.എന്‍.എക്‌സ്.5189/17

date