Post Category
തമിഴ്നാട്ടിലെ ഗജ ദുരിതബാധിതര്‍ക്ക് ഇടുക്കിയുടെ മൂന്നാംഘട്ട സഹായം
തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് നിമിത്തം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂന്നാം ഘട്ട സഹായമായി സാധന സാമഗ്രികള്‍ തമിഴ്നാട്ടിലെ നാഗപട്ടണത്തിലേക്ക് അയച്ചു. കലക്ടറേറ്റില്‍ ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടത്തെ ഈ പ്രവൃത്തിയില്‍ സഹായിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ്, മുരിക്കാശ്ശേരി പാവനാത്മാ കോളേജ്, ഗവണ്മെന്റ് മോഡല്‍ പോളി ടെക്നിക്ക് പൈനാവ്, ഇടുക്കി ഗവണ്മെന്റ എഞ്ചിനീയറിംഗ് കോളേജ്, കട്ടപ്പന വില്ലേജ് / തൊടുപുഴ/ ഉടുമ്പന്‍ചോല താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍, തൊടുപുഴ നിവാസികള്‍ എന്നിവര്്ക്ക് ജില്ലാകലക്ടര്‍ നന്ദി പറഞ്ഞു.
date
- Log in to post comments