Skip to main content

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

 

‘നിധി ആപ് കെ നികട്’ 2.0 ആന്‍ഡ് സുവിധാ സമാഗം എന്ന പേരില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റേയും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരാതി പരിഹാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ധോണി ലീഡ് കോളേജില്‍ നടന്ന പരിപാടി കോളേജ് ഡയറക്ടര്‍ ഡോ. തോമസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇ പി എഫ് ഒ ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ അംബിക ദേവദാസ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ബി ബിബിന്‍  ഇ എസ് ഐ സി ബ്രാഞ്ച് മാനേജര്‍ കെ നമല്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.  പരാതി പരിഹാര പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. തൊഴിലുടമകള്‍, തൊഴിലാളികള്‍, പെന്‍ഷനേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

date