ഉപന്യാസ മത്സരം 22 ന്
ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് താലൂക്കിലെ ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 22 ന് ഉപന്യാസ മത്സരം നടത്തും. ഉപഭോതൃബോധവല്ക്കരണം ലക്ഷ്യമാക്കി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ സ്ക്കൂള് മേധാവിയുടെ സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖയും സഹിതം കാലത്ത് 10.30 മണിക്ക് സിവില്‍ സ്റ്റേഷന് ഗവണ്മെന്റ് യു.പി. സ്ക്കൂളില്‍ എത്തിച്ചേരണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഉപന്യാസത്തിന്റെ വിഷയം മത്സരത്തിന് മുമ്പ് നല്‍കും. ഫോണ്‍ ഓഫീസ് - 0495 2374565, 9188527837.
ലോക ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22 ന് ഹൈസ്ക്കൂള്‍തല ഉപന്യാസ മത്സരം രാവിലെ 11 മുതല്‍ 12 വരെ സംഘടിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 20 നുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0496-2620253.
- Log in to post comments