Skip to main content

ഡോ.അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വിതരണം ഇന്ന് (ഡിസംബര്‍ 6)

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ.ബി.ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ ഇന്ന് (ഡിസംബര്‍ 6) രാവിലെ 11.30 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടത്തും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അവാര്‍ഡ് വിതരണം നടത്തും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ആറ് എം.ആര്‍.എസുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും.

പി.എന്‍.എക്‌സ്.5201/17

date