Skip to main content

സായുധസേനാ പതാക ദിനം ഏഴിന്

    രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്വജിച്ച ധീരരക്തസാക്ഷികളോടുള്ള  ആദരവ് അര്‍പ്പിക്കുന്നതിന് ആചരിക്കുന്ന സായുധസേനാ പതാകദിനം ഡിസംബര്‍ ഏഴിന് ആചരിക്കും. ഇതിനോടനുബന്ധിച്ച് സായുധസേനാ പതാകദിന ഫണ്ട് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ജില്ലയിലെ വിമുക്തഭടന്മാരും, ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2501633

date