Skip to main content

വിവേകാനന്ദ സ്പര്‍ശം ക്വിസ് മത്സരം നടത്തി

 

 

                സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷ പരിപാടിയായ സര്‍ക്കാരിന്റെ വിവേകാനന്ദ സ്പര്‍ശത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സ്വാമി വിവേകാനന്ദന്റെ ജീവിതവും കേരള ചരിത്രവും എന്ന വിഷയത്തില്‍ കളക്‌ട്രേറ്റില്‍ ക്വിസ് മത്സരം നടത്തി.  ക്വിസ് മത്സര വിജയികള്‍ ഒന്നാം സ്ഥാനം: വിഷ്ണു ശ്രീനിവാസ് (മുള്ളങ്കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍). രണ്ടാം സ്ഥാനം: അശ്വിനി സുരേഷ് (മീനങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍).മൂന്നാം സ്ഥാനം: ബി.എസ്.അക്ഷയ് (മുട്ടില്‍ ഡബ്ല്യു.ഒ. വി.എച്ച്.എസ്.എസ്.). മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കി. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

date