Skip to main content

സംസ്ഥാനതല കേരളോത്സവ കായിക മത്സരം : പ്രവേശന പാസ് 

 

    കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവ കായിക മത്സരങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വിവിധ  വേദികളിലായി നടക്കും. പാലക്കാട്  ജില്ലാ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള  പ്രവേശന പാസ് ജില്ലാ യുവജനകേന്ദ്രത്തില്‍ നിന്ന് നാളെ മുതല്‍ കൈപ്പറ്റാം. ഓണ്‍ലൈനായി ഫോട്ടോ അപ്ലോഡ് ചെയ്യാത്ത മത്സരരാര്‍ഥികള്‍ ഫോട്ടോ അതത്  ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505190 .

date