Skip to main content

ഐ.ഐ.റ്റി. സ്ഥലമേറ്റെടുപ്പ് : പഠന റിപ്പോര്‍ട്ടില്‍ പൊതുചര്‍ച്ച 12ന്

 

    പാലക്കാട് ഐ.ഐ.റ്റി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡോണ്‍ ബോസ്കോ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് നടത്തിയ സാമൂഹിക ആഘാത പഠനത്തിന്‍റെ (എസ്.ഇ.എ) ഡ്രാഫ്റ്റ് റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ച ഡിസംബര്‍ 12ന് രാവിലെ 11ന് പുതുശ്ശേരി പഞ്ചായത്ത് ഹാളില്‍ നടക്കും. താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. പഠന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുതുശ്ശേരി പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 9562359525,9447190154.

date