Skip to main content

ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ 15-നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം

 

      ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഡിസംബര്‍ 15-നുള്ളില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 പ്രകാരം രജിസ്ട്രേഷന്‍ നേടിയിരിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ അറിയിച്ചു. നിശ്ചിത തിയതിക്കകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.  രജിസ്ട്രേഷന്‍  പൂര്‍ത്തീകരണത്തിന് ഡിസംബര്‍ 31 ആണ് സുപ്രീം കോടതി നിര്‍ദേശപ്രകാരമുളള അവസാന തീയതി.  ജില്ലയില്‍ നൂറിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ 13 സ്ഥാപനങ്ങള്‍ മാത്രമാണ് രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളതെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date