Skip to main content

സംഘാടക സമിതി രൂപീകരിച്ചു 

 

സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്ന യോഗം അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യരക്ഷാധികാരിയായും മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍ ചെയര്‍മാനായും രൂപീകരിച്ച സംഘാടക സമിതിയില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മലയാളം മിഷന്‍ ഡയറക്ടര്‍ എന്നിവരടക്കം 501 പേര്‍ ഉള്‍പ്പെടുന്നു. യോഗത്തില്‍ പോള്‍ മണലില്‍, ഡോ. എം.ജി ബാബുജി, ബി. ശശികുമാര്‍, പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍, വി. കെ ജയശ്രീ, വി.ജി ശിവദാസ്, ബി. ആനന്ദക്കുട്ടന്‍, വി. കെ ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ഡിസംബര്‍ 16നാണ് കോട്ടയം ജില്ലയിലെ ആഘോഷ പരിപാടികള്‍ നടക്കുക. പൊതുസമ്മേളനം, നവോത്ഥാന സന്ധ്യ, ഡോക്യുമെന്ററി പ്രദര്‍ശനം, മാനവിക ഘോഷയാത്ര, സെമിനാര്‍, പ്രബന്ധ മത്സരം, പ്രശ്‌നോത്തരി എന്നിവ പരിപാടികളുടെ ഭാഗമായി നടക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-2060/17)

date