Skip to main content

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്വിസ് മത്സര വിജയികള്‍

 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പു പ്രക്രിയകളും എന്ന വിഷയത്തില്‍ നടത്തിയ  ക്വിസ് മത്സരത്തില്‍ രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസിലെ അഭിഷേക് എന്‍ നമ്പൂതിരിയും ജിത്തു ജോയിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ എച്ച്.എസ്.എസിലെ തോമസുകുട്ടി ഫിലിപ്പും അശ്വിന്‍ എ.പിയും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ അനന്തു കണ്ണനും അഭിരാം കെ.ആറും രണ്ടാംസ്ഥാനത്തിന് അര്‍ഹരായി. കുര്യനാട് സെന്റ് ആന്‍സ് എച്ച്.എസ്.എസിലെ ജാക്‌സണ്‍ ജോയിയും ഡിവൈന്‍ റെജിയും മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ ധന്യാലക്ഷ്മി അനിലും അലന്‍ സജി നടയ്ക്കലും മൂന്നാം സ്ഥാനം നേടി. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാന തലത്തില്‍ നടത്തുന്ന മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. മത്സരത്തില്‍ 168 സ്‌കൂളുകള്‍ പങ്കെടുത്തു. 

                                                     (കെ.ഐ.ഒ.പി.ആര്‍-2062/17)

date