Skip to main content

സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

 

2018-20 കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അറിയിക്കുവാന്‍ സാധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്കുളള കോട്ടയത്തെ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഈ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നിലവിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം നേരിട്ട് ഹാജരായോ ഓണ്‍ലൈന്‍ മുഖേനയോ ഡിസംബര്‍ 12 വരെ ലിസ്റ്റുകള്‍ പരിശോധിക്കാം. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഈ വിവരം നിശ്ചിത തീയതിക്കു മുമ്പായി സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്കു രേഖാമൂലമോ ഓണ്‍ലൈനായോ നല്‍കാം. ക്ലാസ് ഫോര്‍ തസ്തികയിലേയ്ക്കുളള സീനിയോരിറ്റി ലിസ്റ്റില്‍ 2012 ഡിസംബര്‍ 31 വരെയും ക്ലാസ് ത്രീ (മെട്രിക്) വിഭാഗത്തില്‍ 2006 ഡിസംബര്‍ 31 വരെയും പിഡിസി/പ്ലസ്ടൂ വിഭാഗത്തില്‍ 2008 ഡിസംബര്‍ 31 വരെയും മറ്റുളളവയില്‍ 2017 ഒക്‌ടോബര്‍ 31 വരെയും രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  കോട്ടയം ജില്ലയിലെ മറ്റു താലൂക്കുകളിലുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അതതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടണം.  

                                                    (കെ.ഐ.ഒ.പി.ആര്‍-2064/17)

date