സ്‌കോളര്‍ഷിപ്പ് : വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം
2018-19 വര്‍ഷത്തെ 9,10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുളള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഡി.ബി.റ്റി ആയി വിതരണം ചെയ്യുന്നതിലേക്കു നിലവില്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിനായുളള ഇ.ഗ്രാന്റ്‌സ് (ഇ.ഗ്രാന്റ്‌സ് 3.0) പോര്‍ട്ടലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രസ്തുത സ്‌കീം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അംഗീകൃത സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിനും വേണ്ടി യൂസര്‍ നേം പാസ്‌വേര്‍ഡ് എന്നിവ പട്ടികജാതി വികസന വകുപ്പ് മുഖേന നല്‍കിയിട്ടുണ്ട്.
യൂസര്‍ നേം, പാസ്‌വേര്‍ഡ് എന്നിവ ഇനിയും ലഭ്യമാവാത്തവര്‍ അതത് ബ്ലോക്കു പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങള്‍ ഈ മാസം 31 നകം അപ്‌ലോഡ് ചെയ്യണം. ഫോണ്‍ - 0495 2376364.
- Log in to post comments