Post Category
വനിതാമതില്‍ അവലോകനം ഇന്ന്
വനിതാമതില്‍ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് (ഡിസംബര്‍ 27) ളാലം, ഉഴവൂര്‍, പാമ്പാടി, കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളില്‍ യോഗം ചേരും. ളാലം, ഉഴവൂര്‍, ബ്ലോക്കുകളില്‍ രാവിലെ 10.30നും പാമ്പാടി, കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉച്ചയ്ക്ക് 2നും പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സര്‍വ്വീസ് സംഘടനകള്‍, ട്രെയിഡ് യൂണിയനുകള്‍, യുവജന സംഘടനകള്‍, മഹിളാ, സാമൂദായിക സംഘടനകള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-2440/18)
date
- Log in to post comments