Skip to main content

പട്ടികജാതി വികസന വകുപ്പിന്‍റെ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

    പട്ടികജാതി വികസന വകുപ്പിന്‍റെ   പുനരധിവാസ പദ്ധതിയിലേക്ക് നായാടി, വേടന്‍, കളളാടി, അരുദ്ധതിയാര്‍, ചക്ലിയന്‍ വിഭാഗങ്ങളുടെ ഉന്നമനത്തിന് കൃഷിഭൂമി, വ്യക്തിഗത പഠനമുറി, ഭവനപുനരുദ്ധാരണം/അധികമുറി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങക്കും ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ പട്ടികജാതി പ്രൊമോട്ടര്‍മാരായോ ബന്ധപ്പെടാം.
    പൂരിപ്പിച്ച അപേക്ഷ അര്‍ഹത തെളിയിക്കുന്ന രേഖകളും സാക്ഷ്യപത്രങ്ങളുമായി ജനുവരി രണ്ട് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ആവശ്യത്തിലധികം അര്‍ഹമായ അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ്.

date