Post Category
ബാലസാഹിത്യ പുസ്തകങ്ങളുടെ ഉത്സവം ഇന്ന്
കുടുംബശ്രീ ബാലസഭയുടെ 'വായിച്ചു വളരാം ' ക്യാമ്പയിന്‍റെ ഭാഗമായി ഇന്ന്( ഡിസംബര്‍ 27ന്) പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണ ദാസ് മാസ്റ്റര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യമുള്‍പ്പെടെ കുട്ടികള്‍ക്കു മാത്രമായുള്ള പുസ്തകങ്ങളാണ് ബാലസഭാ പുസ്തകോത്സവത്തില്‍ ഒരുക്കുക. രാവിലെ 9.30 മുതന്‍ വൈകുന്നേരം നാല് വരെയാണ് പുസ്തകോത്സവും നടക്കുക. ആറോളം പുസ്തക പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭിക്കും.
date
- Log in to post comments