കൈറ്റ് : കുട്ടി റിപ്പോര്‍ട്ടര്‍മാരുടെ ക്യാമ്പിന് ജില്ലയില്‍് തുടക്കമായി
പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിജിറ്റല്‍ സഹായത്തോടൊപ്പം വിദ്യാലയങ്ങളിലെ വാര്‍ത്തയും പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലയിലെ 4122 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 122 കൈറ്റ്സ് യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത 416 അംഗങ്ങള്‍ക്ക് 21 കേന്ദ്രങ്ങളിലായി രണ്ടുദിവസത്തെ പരിശീലനം നല്‍കുക. വാര്‍ത്ത കണ്ടെത്തല്‍, സ്ക്രിപ്റ്റ് രചന, ക്യാമറ, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിങ്, ഓഡിയോ റെക്കോര്‍ഡിങ്, ഓഡിയോ മിക്സിങ്, വീഡിയോ എഡിറ്റിങ്, ടൈറ്റിലിങ്, ആംഗറിങ് എന്നിവ പരിശീലനത്തിന് ഭാഗമാകും. ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ 309 സ്കൂളുകള്‍ക്ക് ഡി.എസ്.എല്‍.ആര്‍ ക്യാമറ നല്‍കിയിട്ടുണ്ട്. സമഗ്ര പോര്‍ട്ടലിലേക്ക് ഡിജിറ്റല്‍ ഉള്ളടക്കം ചെയ്യുന്നതിന് പരിശീലനവും നല്‍കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറില്‍ മള്‍ട്ടിമീഡിയ-ഗ്രാഫിക്സ് സങ്കേതങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പേര്‍ക്ക് വാര്‍ത്ത തയ്യാറാക്കി എഡിറ്റിങ്, സംപ്രേഷണം ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്നത് ദേശീയ തലത്തില്‍ തന്ന ആദ്യമായാണെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ജില്ലാ കോ-ഓഡിനറ്റര്‍ അറിയിച്ചു.
- Log in to post comments