Skip to main content

താമരശ്ശേരി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍  ഓഫീസ് ഉദ്ഘാടനം 27-ന്  

 

ജില്ലയില്‍ പുതുതായി രൂപീകരിക്കപ്പെട്ട താമരശ്ശേരി താലൂക്ക് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം ഈ മാസം 27-ന്  വൈകീട്ട്  മൂന്ന് മണിക്ക് താമരശ്ശേരി ചുങ്കത്ത്  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി  തിലോത്തമന്‍ നിര്‍വ്വഹിക്കും. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍.എമാരായ പുരുഷന്‍ കടലുണ്ടി,  ജോര്‍ജ്ജ് എം. തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം   നടത്തും.

date