Skip to main content

'തെരുവോരം' ബാലനാടക ശില്പശാലയ്ക്ക് തുടക്കമായി

 

     ശിശുക്ഷേമത്തിനും കുട്ടികളുടെ വളര്‍ച്ച- ഉന്നമനം ലക്ഷ്യമാക്കുന്ന ബാലസഭയുടെ ഭാഗമായി 'പ്രചോദന്‍ 2018' സാംസ്കാരിക കൂട്ടായ്മയില്‍  കുടുംബശ്രീ  ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ തെരുവോരം ബാലനാടക ക്യാമ്പിന് ധോണി ലീഡ് കോളേജില്‍ തുടക്കമായി. 28 വരെ നടക്കുന്ന നാടക ക്യാമ്പ് കവിയും ഗാന രചയിതാവുമായ വി.കെ ഷാജി ഉദ്ഘാടനം ചെയ്തു.   ജില്ലയിലെ തെരഞ്ഞെടുത്ത മുപ്പതു വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന തെരുവു നാടകം അവധിക്കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും.  രവി തൈക്കാട്, ശിവദാസ് പൊയില്‍കാവ്, മിത്രസിന്ധു, സുപ്രിയ തുടങ്ങിയ പ്രമുഖ നാടകപ്രവര്‍ത്തകരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്. എ.ഡി.എം. സി പ്രേംദാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍,  രവി തൈക്കാട്,  രേഖ നായര്‍, ലതാ മോഹന്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഹരിദാസ്  സംസാരിച്ചു. 

date