മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം 28 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിന്റെ ചക്കോരത്തുകുളം മഞ്ജുനാഥ റാവു റോഡിലുളള പുതിയ ഓഫീസ് കെട്ടിടം ഈ മാസം 28 വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ സ്റ്റേഷനറി ഇന്‍ഡന്റിംഗ് സംസ്ഥാനതല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും ഇ.ഓഫീസ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും നിര്‍വ്വഹിക്കും.
എ.പ്രദീപ്കുമാര്‍ എം.എല്‍.എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു, കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ചീഫ് എസ്. കാളിരാജ് മഹേഷ്‌കുമാര്‍, ഡെപ്യൂട്ടി സ്റ്റേഷനറി കണ്‍ട്രോളര്‍ കെ.കെ മുരളീധരന്‍, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ഗോകുല്‍ദാസ് എന്നിവര്‍ പങ്കെടുക്കും. സ്റ്റേഷനറി കണ്‍ട്രോളര്‍ സി.ശ്യാമളവല്ലി ആമുഖ പ്രഭാഷണവും കോഴിക്കോട് അസി. സ്റ്റേഷനറി കണ്‍ട്രോളര്‍ കെ.എസ്.രമേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തും.
- Log in to post comments