Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അദ്ധ്യയന വര്‍ഷത്തെ പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകള്‍ പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം വിദ്യാര്‍ത്ഥി നിലവില്‍ പഠിക്കുന്ന ക്ലാസ് ഏതെന്ന് വ്യക്തമാക്കുന്ന സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷകള്‍ മെയ് 15 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491-2515765
 

date