Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യു 21 ന്

മലമ്പുഴ ഗവ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. എഫ്.ടി.എസ്, ആയ, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, ഇലക്ട്രീഷ്യന്‍ കം പ്ലബര്‍  എന്നീ ഒഴിവുളിലാണ് നിയമനം. എഫ്.ടി.എസ്, ആയ, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍ തസ്തികകളില്‍ ഏഴാം ക്ലാസും, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഐ.ടി.ഐയുമാണ് യോഗ്യത. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. താമസിച്ചു ജോലി ചെയ്യുന്നവര്‍ക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 21 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ :0491 2815894.

date