Skip to main content

പ്രീ മെട്രിക്ക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ കുമരനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിനായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2026-27 അധ്യയന വര്‍ഷത്തേക്ക് അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. മറ്റ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കും ( സീറ്റിന്റെ പത്ത് ശതമാനം) അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ മെയ് 31 ന് വൈകീട്ട് അഞ്ചിന് മുമ്പായി തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും നല്‍കണം. ഫോണ്‍: 9446723714.
 

date