Skip to main content

ഭിന്നശേഷി ദിനാചരണം: സൈക്കിള്‍ റാലി നടത്തി

ലോകഭിന്ന ശേഷി വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം ബി.ആര്‍.സിയും മൗണ്ട് സിറ്റി ബൈക്കേഴ്‌സും സംയുക്തമായി സൈക്കിള്‍ റാലി നടത്തി.  റാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ഫ്‌ളാഗ് ഓഫ് ചെയ്തു.  എല്ലാവരും സുസ്ഥിരവും സന്തുലിതവുമായ സമൂഹത്തിലേക്ക് മാറുന്നു എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.  മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗവ. എല്‍.പി. സ്‌കൂള്‍ പരിസരത്ത് സമാപിച്ചു.  ഭിന്നശേഷിയുള്ള കുട്ടികളുടെ കൂട്ടായ്മയായ 'ചങ്ങാതിക്കൂട്ടം' പരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.  

 

date