Skip to main content

വനിതാ മതിൽ : ബൈക്ക് റാലി നടത്തി

 ആലപ്പുഴ: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ നഗരത്തിൽ ബൈക്ക് റാലി നടത്തി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ജനുവരി ഒന്നിന് തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് മുന്നോടിയായാണ് ബൈക്ക് റാലി നടത്തിയത്. നവോത്ഥാന സംരക്ഷണത്തിനായി കളക്ടറേറ്റിലെ എല്ലാ വനിതാ ജീവനക്കാരും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ പങ്കെടുക്കണമെന്നും  ബൈക്ക് റാലിയിൽ പ്രവർത്തകർ ആവശ്യപ്പെട്ടു. മുപ്പതോളം സ്‌കൂട്ടറുകളിലായാണ് കൊടിയേന്തിയ വനിതകൾ റാലി നടത്തിയത്. വനിത മതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്  മഹിള അസോസിയേഷൻ മാരാരിക്കുളം മേഖല പ്രവർത്തകരുടെയും മറ്റ് വനിതാ സംഘടനകളുടെയും നേതൃത്വത്തിൽ ഇരുചക്ര വാഹന  റാലി നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്,മഹിള അസോസിയേഷൻ  സെക്രട്ടറി കെ.ജി.രാജേശ്വരി, ദീപ്തി അജയകുമാർ, വി.പി.സംഗീത എന്നിവർ നേതൃത്വം നൽകി. പാതിരപ്പള്ളി മുതൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത്, മണ്ണഞ്ചേരി പഞ്ചായത്ത്, ആര്യാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലൂടെയാണ് വനിതകൾ തന്നെ അന്നൗൻസ്‌മെന്റ് വാഹനവും നയിച്ച റാലി കടന്നു പോയത്.

 

വാഴവിത്തുകൾ നൽകും

 

ചെങ്ങന്നൂർ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴവിത്ത് വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് സഹിതം പാണ്ടനാട് കൃഷിഭവനിൽ ജനുവരി മൂന്നിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 

 

date