മുരിക്കന്റെ കുളം കാവാലത്തിന് ജീവജലമാകും
കാവാലം : ചിത്തിര കായലിൽ കാടുമൂടി ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന 'മുരിക്കന്റെ കുളം' വീണ്ടുമൊരിടവേളയ്ക്ക് ശേഷം നാടിന്റെ ജീവജലമാകാൻ ഒരുങ്ങുന്നു.കേരളത്തിലെ പരിസ്ഥിതി പുനരുജ്ജീവന സംഘടനയായ പുനർജനിയുടെ സഹായത്തോടെ കുളത്തിൽ ആർ.ഒ പ്ലാന്റ് നിർമാണം പുരോഗമിക്കുകയാണ്്. ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തിയാകുന്നതോടെ മുരിക്കന്റെ കുളം പഴയകാലത്തെപ്പോലെതന്നെ കുട്ടനാട്ടിലെ പ്രധാന കുടിവെള്ള വിതരണ സ്രോതസായി മാറും. പുനർജനിക്ക് സഹായവുമായി ഫ്രാൻസിലെ സന്നദ്ധ സംഘടനയായ എ.ആർ.ഇ.ഇ. ഡിയിലെ പ്രവർത്തകരായ ക്ലമന്റ് തോമസും എറ്റിനെ ഗെടാൻ പാട്രിസുമുണ്ട്.നിലവിൽ പുനർജ്ജനി പ്രൊജക്റ്റ് അഡൈ്വസർ രാജീവന്റെ നേതൃത്വത്തിലാണ് കുളത്തിലെ ആർ ഒ പ്ലാന്റ് നിർമാണം പൂർത്തിയാക്കുന്നത്്.
ആദ്യഘട്ടത്തിൽ 50 കുടുംബങ്ങൾക്കാണ്് കുളത്തിലെ ശുദ്ധ ജലം ഉപയോഗിക്കാനാകുക. ഒരു കുടുംബത്തിന് ഒരു ദിവസം 50 ലിറ്റർ വെള്ളമെടുക്കാം.ഒരു മാസം ഒരു കുടുംബം 25 രൂപ വീതം വെള്ളത്തിന് നൽകുകയും വേണം. ഈ തുക ആർ ഒ പ്ലാന്റിന് ഉണ്ടായേക്കാവുന്ന തകരാറുകൾ പരിഹരിക്കാൻ ഉപയോഗിക്കും്. വലിയവിലയ്ക്ക് കുപ്പി വെള്ളം വാങ്ങുന്ന കുട്ടനാടൻ ജനതയെ സംബന്ധിച്ച് ഈ പുത്തൻ സംവിധാനം ചെലവുകുറഞ്ഞതാണ്.
ഉപ്പുനിറഞ്ഞ ജലാശയങ്ങൾ കൂടുതലുള്ള കുട്ടനാട്ടിൽ 90 വർഷങ്ങൾക്കുമുമ്പ് മുരിക്കൻ മുട്ടിൽ തൊമ്മൻ ജോസഫ് എന്ന ജോസഫ് മുരിക്കനാണ് ഈ കുളം നിർമിച്ചത്. തിരുവിതാംകൂർ രാജാവിന്റെ നിർദ്ദേശമനുസരിച്ചാണ് കായൽരാജാവെന്നറിയപ്പെടുന്ന മുരിക്കൻ ഈ കുളം നിർമിച്ചത്. അന്ന് കായലിൽ മുട്ടിട്ട് ചിറ നിർമിക്കാൻ വന്ന മുരിക്കൻ് നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ശുദ്ധ ജലക്ഷാമം. പാടശേഖരത്തിലും കായലിലും ഉപ്പുവെള്ളം ലഭിക്കുന്നതിനാൽ ചുറ്റും കല്ല് കെട്ടി അതിനടിയിൽ കക്ക പാകിയാണ് മുരിക്കൻ കുളം നിർമിച്ചത്. അതുവഴി അരിച്ചിറങ്ങുന്ന വെള്ളത്തിന് ഉപ്പിന്റെ അംശമുണ്ടാകില്ലെന്നും മുരിക്കൻ കണ്ടെത്തി. കക്കയുടെ പല അടുക്കുകൾ വിരിച്ചാണ് മുരിക്കൻ ശുദ്ധീകരണ സംവിധാനം നിർമിച്ചത്. മുരിക്കന്റെ കുളത്തിൽ നിന്നുവെള്ളമെടുക്കാൻ സമീപവാസികളെല്ലാം വന്നിരുന്നു. പിൽക്കാലത്ത് ആരും ഉപയോഗിക്കാതായതോടെ കുളം ചെളിനിറഞ്ഞ് നാശമായി.് ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കുളം നവീകരിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും പ്രളയം പാതി വഴിയിൽ അതും തകർത്തെറിഞ്ഞു. കുട്ടനാട്ടിൽ ടാങ്കർ ലോറികളിലും വള്ളങ്ങളിലുമായി പ്രതി ദിനം അഞ്ചു ലക്ഷം ലിറ്റർ വെള്ളമാണ് എത്തിക്കുന്നത്. കൂടുതൽ കുളങ്ങളും ഇതേ രീതിയിൽ നവീകരിച്ച് കമ്മ്യൂണിറ്റി ഡ്രിങ്കിങ് വാട്ടർ സപ്ലൈ വിജയത്തിൽ എത്തിക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് കാവാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രമേശൻ പറഞ്ഞു.
ചിത്രവിവരണം
മുരിക്കന്റെ കുളം എൻ.ആർ.ഇ.ജി.എസ്. തൊഴിലാളികൾ വൃത്തിയാക്കുന്നു
sir
Kindly See the Attachment.
District Information OfficerDistrict Information Office
Civil Station, Alappuzha
PIN 688 001
Ph: 0477 2251349
5 Attachments
- Log in to post comments