Post Category
സി-ഡിറ്റില്‍ ഗെയിം ഡെവലപ്മെന്‍റ് പരിശീലനം
സി-ഡിറ്റ് സൈബര്‍ശ്രീയുടെ ആഭിമുഖ്യത്തില്‍ ടുഡി ആന്‍റ് ത്രീഡി ഗെയിം ഡെവലപ്മെന്‍റ് പരിശീലന ഒഴിവിലേക്ക് പട്ടികജാതി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ്/ എം.സി.എ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും ആറ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തോടൊപ്പം 3500 രൂപ സ്റ്റൈപെന്‍റ് ലഭിക്കും. പ്രായപരിധി 26 വയസ്. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃശെ.ീൃഴ സെറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജനുവരി 10 നകം സൈബര്‍ശ്രീ സെന്‍റര്‍, സി-ഡിറ്റ്, പൂര്‍ണിമ, േ.ര.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 വിലാസത്തില്‍ നേരിട്ട് എത്തണം. അപേക്ഷ ര്യയലൃൃശെൃമേശിശിഴ@ഴാമശഹ.രീാ വിലാസത്തിലും അയക്കാം. ഫോണ്‍- 0471 2323949.
date
- Log in to post comments