മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഡിസംബര്‍ 30) ജില്ലയിലെത്തും. ജില്ലയിലെ മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. പൊന്നാനിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കാരുണ്യ ഫാര്‍മസിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
മലപ്പുറം കോട്ടക്കുന്നില്‍ വൈകിട്ട് നാലിന് കേരള ചിക്കന്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് അഞ്ചുമണിക്ക് മലപ്പുറം മേല്‍മുറിയില്‍ മഅദീന്‍ അക്കാദമിയുടെ 20ാം വാര്‍ഷിക ത്തിന്റെ ഭാഗമായി നടക്കുന്ന സമാപന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
- Log in to post comments