Skip to main content

കൃഷിഭൂമി, പഠനമുറിക്കായി അപേക്ഷിക്കാം  

 

    കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ ദുര്‍ബലവിഭാഗക്കാരായ ചക്ലിയന്‍, കള്ളാടി, വേടന്‍, നായാടി വിഭാഗക്കാരായ ഗുണഭോക്താക്കളില്‍ നിന്നും പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന കൃഷിഭൂമി വാങ്ങല്‍, പഠനമുറി പദ്ധതികളിലേക്ക് അപേക്ഷിക്കാം. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കുമാണ് അവസരം   പ്രായപരിധി 55 വയസ്. കുറഞ്ഞത് 10 സെന്‍റ് ഭൂമി സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കൈവശം ഉള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.  പഠനമുറി പദ്ധതിയിലേക്ക് ഏഴു മുതല്‍ 12 വരെ ക്ലാസുകളില്‍ സ്റ്റേറ്റ് സിലബസില്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷല്‍ സ്കൂളുകളില്‍ പഠിക്കുന്നവരും 800 സ്ക്വയര്‍ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. 

കൃഷിഭൂമിക്ക് അപേക്ഷിക്കുന്നവര്‍ ജാതി, വരുമാനം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും പഠനമുറിക്ക് അപേക്ഷിക്കുന്നവര്‍ ജാതി, വരുമാനം, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, വീടിന്‍റെ വിസ്തീര്‍ണം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുമായി ജനുവരി മൂന്നിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍ക്കണം. ഫോണ്‍-8547630127.

date