Post Category
ആശ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയുടെ പി പി യൂണിറ്റിനു കീഴിലെ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയുടെ 11, 14, 15, 19 വാര്‍ഡുകളില്‍ ആശ വര്‍ക്കര്‍ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വാര്‍ഡുകളിലെ സ്ഥിരം താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. ആശ വര്‍ക്കര്‍മാര്‍ക്കുള്ള 5 മൊഡ്യൂള്‍ ട്രെയിനിംഗില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഇന്ന് (ഡിസംബര്‍ 29) മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം.
date
- Log in to post comments