പ്രളയ ബാധിതര്‍ക്ക് പതിനായിരം നല്‍കുന്ന പദ്ധതിയില്‍ 39.97 കോടി നല്‍കി. -ജില്ലാ വികസന സമിതി
ജില്ലയിലെ പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജില്ലാ വികസന സമിതിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ വെള്ളം കയറി വസ്ത്രം, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 10,000 രൂപ നല്‍കുന്ന പദ്ധതിതിയില്‍ 39,970 പേര്‍ക്ക് മുഴുവന്‍ തുകയും നല്‍കി. ആകെ 39.97 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കിയത്. പി.ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തിനുത്തര മായാണ് ജില്ലാ കലക്ടര്‍ വിശദാംശങ്ങള്‍ അറിയിച്ചത്.
പ്രളയ സമയത്ത് ദുരന്തത്തില്‍പ്പെട്ട് മരിച്ച 43 പേരുടെ കുടുംബങ്ങള്‍ക്ക് 1.72 കോടി രൂപ നല്‍കി. പൂര്‍ണ്ണമായും തകര്‍ന്ന 369 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 265 വീടുകള്‍ക്ക് ഒന്നാം ഗഡു വിതരണം ചെയ്തു. വില്ലേജുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന മുറക്ക് രണ്ടാം ഗഡു നല്‍കും. ഇതില്‍ സഹകരണ മേഖലയുടെ കെയര്‍ ഹോം പദ്ധതി വഴി 90 വീടുകള്‍ പരിഗണിച്ചിട്ടുണ്ട്. ഇതില്‍ 44 വീടുകളുടെ ആദ്യഗഡു നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. പ്രളയ ദുരന്തത്തില്‍പ്പെട്ട ദുരിതമനുഭവിച്ച 33521 കുടുംബങ്ങള്‍ സമാശ്വാസ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
വീടുകള്‍ 15 ശതമാനം തകര്‍ന്ന കേസുകളില്‍ 1823 പേര്‍ക്ക് തുക നല്‍കി. 16 ശതമാനം മുതല്‍ 29 ശതമാനം വരെയുള്ള 450 പേര്‍ക്ക് തുക നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ 30 ശതമാനം മുതല്‍ 59 ശതമാനം വരെയുള്ള വീടുകളില്‍ 952 വീടുകളും 60 മുതല്‍ 79 ശതമാനം വരെയുള്ള 675 വീടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നഷ്ട സംബന്ധിച്ച കണക്കുകള്‍ പുന:പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ മതില്‍മൂല കോളനിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ടവരെ മാറ്റി പാര്‍പ്പിക്കാന്‍ 25 ഏക്കര്‍ വനഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ എസ്.സി വിഭാഗത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നിലമ്പൂരില്‍ ഒന്നര ഏക്കര്‍ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ കിഡ്‌നി രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ വാങ്ങുന്നതിന് അടുത്ത വര്‍ഷം മുതല്‍ എല്ലാ പി.എച്ച്.സി. വഴികള്‍ നല്‍കുന്നതിന് നടപടി സ്വികരിച്ചു വരുന്നതായും ഡപ്യുട്ടി. ഡി.എം.ഒ. കെ.ഇസ്മായില്‍ അറിയിച്ചു. നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികള്‍ വഴിയാണ് മരുന്ന് നല്‍കുന്നത്. ടി വി. ഇബ്രാഹിം എംഎല്‍.എ യാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
ജനുവരി ഒന്നിന് ജില്ലയില്‍ നടക്കുന്ന വനിതാ മതില്‍ പരിപാടിയില്‍ ജില്ലയിലെ കുടുംബശ്രി അംഗങ്ങള്‍ പങ്കെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. എന്നാല്‍ നിര്‍ബന്ധമായി പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.
മഞ്ചേരി നഗരത്തിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 3500 പരാതികളും നിര്‍ദ്ദേശങ്ങളും കിട്ടിയതായി അഡ്വ.എം.ഉമ്മര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി ആര്‍.ടി.ഒ യോഗത്തില്‍ അറിയിച്ചു. ഇതില്‍ ജില്ലാ കല്ടറുടെ അധ്യക്ഷതയില്‍ചേരുന്ന അടുത്ത ആര്‍.ടി. ഒ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവു മെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments