Skip to main content

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി: 20000 രൂപ പിഴ ചുമത്തി.

ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍  കെ. സുഗുണന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍, മിനി പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. കൃത്രിമ നിറം, അജിനാമോട്ടോ എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തി.  ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുളള കര്‍ശന നിര്‍ദ്ദേശം നല്‍കി.  പിഴയായി 20,000 രൂപ ചുമത്തി.  പരിശോധനയില്‍ കോട്ടക്കല്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍  ഹസ്‌ന. വി. പി, തവനൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കെ.വി. പ്രമീന എന്നിവര്‍ പങ്കെടുത്തു. ശബരിമല തീര്‍ത്ഥാടനത്തിനോടനൂബന്ധിച്ചായിരുന്നു പ്രത്യേക  പരിശോധന.

 

date